സേവാഭാരതിയുടെ സൗജന്യ നേത്രചികില്‍സാ ക്യാമ്പ് ഇന്ന്

Tuesday 18 August 2015 8:49 pm IST

ചേര്‍ത്തല: സേവാഭാരതി ചേര്‍ത്തല താലൂക്ക് സമിതിയുടെയും, ആലപ്പുഴ അന്ധതാ നിവാരണസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കടക്കരപ്പള്ളി കൊട്ടാരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നേത്രചികില്‍സാ ക്യാമ്പ് നടക്കും. രാവിലെ 9.30 ന് പടിഞ്ഞാറേ കൊട്ടാരം ദേവസ്വം പ്രസിഡന്റ് എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ. കര്‍ത്താ അദ്ധ്യക്ഷത വഹിക്കും. കടക്കരപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ഡാമിയന്‍, സേവാഭാരതി വൈസ് പ്രസിഡന്റ് ആര്‍. പങ്കജാക്ഷപ്പണിക്കര്‍, എം. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ക്യാമ്പില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന തിമിര രോഗികള്‍ക്ക് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയാ സേവനം ലഭ്യമാണ്. ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.