ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Tuesday 18 August 2015 9:26 pm IST

അടിമാലി : ആരോഗ്യവകുപ്പും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും സംയുക്തമായി അടിമാലിയില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. മൂന്ന് ഹോട്ടലുകളില്‍ നിന്നായി 60000 രൂപ പിഴയും ഈടാക്കി. ചിത്തിരപുരം ഹെല്‍ത്ത് സുപ്പര്‍വൈസര്‍ ടി.എം.ഷാജി,ഫുഡ് സേഫ്റ്റി ഓഫീസര്‍ ബെന്നി എന്നിവരുടെ നേത്യത്വത്തില്‍ ചൊവ്വാഴ്ച അടിമാലി ടൗണില്‍ വ്യാപകമായി നടത്തിയ റെയ്ഡിലാണ് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പതാര്‍ത്ഥങ്ങള്‍ പിടികൂടിയത്. തീര്‍ത്തും ശോച്യാവസ്ഥയില്‍ കണ്ടെത്തിയതും നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയതുമായ ഹില്‍പ്പാലസ് ഹോട്ടല്‍,എലൈറ്റ് ഹോട്ടല്‍, സെന്‍ട്രല്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിലാണ് പിഴ ചുമത്തിയത്.കൂടാതെ 5 ഹോട്ടകള്‍ക്കെതിരെയും നടപടിയെടുക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ടൗണിലെ കൂടുതല്‍ സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഹോട്ടലുകളില്‍ ഭൂരിഭാഗത്തിനും പാചകപ്പുരകള്‍ വ്യത്തിഹീനവും മോശവുമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ പാനിയ നിര്‍മ്മാണ വിപണ കേന്ദ്രങ്ങളില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടിമാലിയില്‍ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍,ജെ.എച്ച്.ഐ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.