പാറ്റ്ന: മാസത്തില്‍ മൂന്നാമത്തെ സംസ്ഥാന സന്ദര്‍ശനം, അതില്‍ മൂന്നാമത്തേതിലെ, പ്രധാനമന്ത്രി മോദിയുടെ തീര്‍ത്തും അപ്രതീക്ഷിതമായ പ്രഖ്യാപനം, വിദ്വേഷ രാഷ്ട്രീയം മാത്രം കളിക്കുന്ന നിതീഷ്-ലാലു കൂട്ടുക്കെട്ടിനു മേലുള്ള കനത്ത ബോംബിങ്ങുപോലെയായി; രാഷ്ട്രീയത്തിനു മേലേയുള്ള വികസനത്തിന്റെ ബോംബിങ്. ഇനി ഒന്നുകില്‍ നിതീഷിന് ഇതിനു മേലേ പ്രവര്‍ത്തിച്ചു കാണിക്കണം, അല്ലെങ്കില്‍ തോല്ക്കാന് പോകുന്ന യുദ്ധത്തില്‍ എതിര്‍പ്പു മാറ്റിവെച്ച് സഹതാപം നേടാന്‍ നോക്കണം. രണ്ടായാലും വെള്ളം കുടിയ്ക്കേണ്ടിവരും.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബീഹാര്‍ ധനസഹായ പദ്ധതിയോടെ ഒന്നു വ്യക്തമായി, കേന്ദ്ര സര്‍ക്കാരും ബിജെപിയും സംസ്ഥാന വികസനവുമായിരിക്കും ഇനി ചര്‍ച്ചാ വിഷയം. അതില്‍ നിതീഷിന്റെ പങ്കും. ബിജെപിയോടൊപ്പം നിന്ന നിതീഷ് കുമാറും ബിജെപിയെ എതിര്‍ക്കുന്ന നിതീഷ് കുമാറുമായിരിക്കും ജനങ്ങളുടെ താരതമ്യത്തിനു വിധേയമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: