കൊച്ചി: മഹര്‍ഷി അരവിന്ദന് സ്വതന്ത്രഭാരതം അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം ആര്. സഞ്ജയന് പറഞ്ഞു. വിചാരകേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച അരവിന്ദജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവര്‍ഗ്ഗം എല്ലാ അംഗീകാരവും ഒരു കുടുംബത്തിന് നല്കാന് മത്സരിച്ചപ്പോള്‍ അരവിന്ദനെപ്പോലുള്ള മഹാത്മാക്കള്‍ നിഷ്കാസിതരായി. മഹര്‍ഷി അരവിന്ദന് ഭാരതത്തിന്റെ ഉയര്‍ച്ചയിലൂടെ മാനവരാശിയുടെ മോചനം സ്വപ്നം കണ്ടു. മറ്റൊരാള്‍ക്കും സാധിക്കാത്ത തരത്തില്‍ ഹൈന്ദവധര്‍മ്മത്തിന്റെ സവിശേഷതകള്‍ അദ്ദേഹം ലോകത്തിന് വ്യാഖ്യാനിച്ച് നല്കി. രാഷ്ട്രപുനര്‍നിര്‍മാണത്തിന് ഭാരതം അരവിന്ദനെ മാതൃകയാക്കണമെന്നും ആര്. സഞ്ജയന് പറഞ്ഞു. എറണാകുളം സമിതി പ്രസിഡണ്ട് ഡോ.സനു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. ഉപന്യാസമത്സരത്തില് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: