അഭിഭാഷക പരിഷത്ത് രക്ഷാബന്ധന്‍ ആഘോഷിച്ചു

Tuesday 18 August 2015 10:49 pm IST

കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു. ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഇതിഹാസവും ചരിത്രവും ഉദാഹരിച്ച് രക്ഷാബന്ധന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ബംഗാള്‍ വിഭജനത്തിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ രക്ഷാബന്ധന്‍ ആഘോഷിച്ച സംഭവം ഓര്‍മ്മിപ്പിച്ചു. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.പി.എല്‍. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ.എ.ആര്‍. ഗംഗാദാസ്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ജോണ്‍വര്‍ഗ്ഗീസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.പ്രവീണ്‍ പി.പി., അസിസ്റ്റന്റ് സേളിസിറ്റര്‍ ജനറല്‍ അഡ്വ.എന്‍. നഗരേഷ്, വിമന്‍ ലോയേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് അഡ്വ.സാലി തോമസ് ചാക്കോ എന്നിവര്‍ സംസാരിച്ചു. അഡ്വ.എസ്.ബിജു സ്വാഗതവും അഡ്വ.വി.ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.