വാഴൂര്‍: ദേശീയപാതയില്‍ 19-ാം മൈല്‍ വട്ടക്കുഴി വളവില്‍ ഇന്നോവാ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. കങ്ങഴ സ്വദേശി ജോര്‍ജ്ജ്, കുമളി സ്വദേശി മനോജ് എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കുമളിയില്‍ നിന്നും കറുകച്ചാലിലേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ പരസ്യ ബോര്‍ഡില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: