ന്യൂദല്‍ഹി: കൊടും ഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഭാരതം ശേഖരിച്ചു. ഈ മാസം 20ന് നടക്കുന്ന ഭാരത പാക് ചര്‍ച്ചയില്‍ ഇവ കൈമാറും.
പാക്കിസ്ഥാനില്‍ ദാവൂദിന് പ്രധാനമായും നാലു താവളങ്ങള്‍. ഇസ്ലാമബാദില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ, പാക് ചാര സംഘടന ഐഎസ്ഐ ഒരുക്കിയ രഹസ്യത്താവളമാണ് ഒന്ന്. കറാച്ചിയില്‍ അബ്ദുള്ള ഷാ ഖാസി ദര്‍ഗയ്ക്ക് സമീപമുള്ള മോയിന്‍ പാലസ് രണ്ടാമത്തേത്. കറാച്ചിയിലെ തന്നെ ഡിഫന്‍സ് ഹൗസിങ്ങിനു സമീപത്തെ വസതി, ഇസ്ലാമാബാദ് 22ാം നമ്പര്‍ തെരുവിലെ 29ാമത്തെ വീട്, എന്നിവ മറ്റു കേന്ദ്രങ്ങള്‍. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന പാക് വാദം പൊളിച്ചുകാട്ടുക ചര്‍ച്ചയില്‍ ഭാരതത്തിന്റെ ലക്ഷ്യം.
2012ല്‍ ഭാരതം പാക്കിസ്ഥാന് ദാവൂദിന്റെ മൂന്ന് താവളങ്ങളുടെ വിലാസം കൈമാറിയിരുന്നു. അതിനു പുറമേയാണ് പുതിയ നാലെണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: