കൊല്ലം: കേരളശബ്ദവും കൊല്ലം പ്രസ്ക്ലബും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്.കൃഷ്ണസ്വാമി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് നാളെ സമ്മാനിക്കും. മാതൃഭൂമി തൃശൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ ഒ.രാധികയാണ് ഈ വര്‍ഷത്തെ ജേതാവ്. 10,001 രൂപയും ആര്‍ട്ടിസ്റ്റ് സന്തോഷ് രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ആര്.കൃഷ്ണസ്വാമിയുടെ 33-ാം ചരമവാര്‍ഷികദിനമായ 20ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും. കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ.രാജാകൃഷ്ണന്, എക്സിക്യൂട്ടിവ് എഡിറ്റര്‍ മധു ബാലകൃഷ്ണന്, എഡിറ്റര്‍ ആര്.പവിത്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: