ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ ഓണസമ്മാനം: അധികവിലയായി 370 ലക്ഷം രൂപ നല്‍കും

Wednesday 19 August 2015 10:56 am IST

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാന മായി മില്‍മയുടെ മലബാര്‍ മേഖലാ സഹകരണ ക്ഷീരോ ത്പാദക യൂണിയന്‍ 370 ലക്ഷം രൂപ അധികവിലയാ യി നല്‍കുമെന്ന് ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. ജൂലൈ മാസ ത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലക ളിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നും മില്‍മ യുടെ മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന്‍ സംഭരിച്ച ഓരോ ലിറ്റര്‍ പാലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് അധികവിലയായി ക്ഷീരസംഘങ്ങള്‍ വഴി നല്‍കുന്നത്. ജൂലൈയില്‍ ശരാശരി ലിറ്ററിന് 31.43 രൂപ വില നല്‍കി 185 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. ഇതിന്റെ സാധാരണ വില യായി 5815 ലക്ഷം രൂപ മുമ്പു തന്നെ നല്‍കിയിരുന്നു. ഇപ്പോള്‍ നല്‍കുന്ന അധിക വില ഈ മാസം ഒന്നു മുതല്‍ 10 വരെ സംഭരിച്ച പാലിന്റെ വിലയോടൊപ്പം ഇന്നലെ ക്ഷീരസഹകരണ സംഘ ങ്ങളുടെ അക്കൗണ്ടില്‍ എത്തി. എല്ലാ ക്ഷീര സഹക രണ സംഘങ്ങളും അധിക വില ഓണത്തിന് മുമ്പായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യ ണമെന്നും മില്‍മ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഒരുലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും 1100 ക്ഷീരസംഘ ങ്ങളിലൂടെ ഇപ്പോള്‍ പ്രതി ദിനം ആറുലക്ഷം ലിറ്റര്‍ പാല്‍ വരെ സംഭരിക്കുന്നുണ്ട്. എന്നാല്‍ മുന്‍വര്‍ഷം പാല്‍ സംഭരണം പ്രതിദിനം 5.20 ലക്ഷം ലിറ്റര്‍ മാത്രമായിരുന്നു. ശ്രദ്ധേയമായ വര്‍ദ്ധനവാണ് പാല്‍ സംഭരണത്തില്‍ ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. 2017 ആകുമ്പോഴേക്കും പാല്‍ സംഭരണം പ്രതിദിനം ഏഴ്‌ലക്ഷം ലിറ്റര്‍ വരേയും, വാര്‍ഷിക വിറ്റുവരവ് 1000 കോടി രൂപയും ആക്കു വാനാണ് മില്‍മ ലക്ഷ്യമി ടുന്നത്. മലബാറില്‍ പതിന യ്യായിരത്തില്‍പരം വിപണന കേന്ദ്രങ്ങളിലൂടെ മില്‍മാ പാലും പാലുത്പന്നങ്ങളും വിതരണം ചെയ്യുന്നുണ്ട്. മില്‍മ ഷോപ്പികള്‍ എന്ന പേരില്‍ പട്ടണങ്ങള്‍തോറും ഇപ്പോള്‍ വിപണനശാലകള്‍ ആധുനികവത്കരിച്ചു െകാണ്ടിരിക്കുകയാണ്. മല ബാര്‍ മേഖലാ യൂണിയന്‍ പ്രതിവര്‍ഷം 220 ടണ്‍ മില്‍മ നെയ്യ് ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നു. നെയ്യ്, വെണ്ണ, തൈര്, സംഭാരം, ഐസ്‌ക്രീം, പേഡ, ഇന്‍സ്റ്റന്റ് പാലട മിക്‌സ്, ഗുലാബ് ജാമുന്‍, ഫ്‌ളേവേഡ് മില്‍ക്ക്, ചോക്ലേറ്റു കള്‍, മാംഗോ ഡ്രിങ്ക് എന്നി വയാണ് മില്‍മയുടെ പാലു ത്പന്ന ശ്രേണിയിലുള്ളത്. 201415ലെ മലബാര്‍ മേഖലാ യൂണിയന്റെ ആകെ വിറ്റു വരവായ 804 കോടി രൂപയില്‍ 200 കോടി രൂപ പാലു ത്പന്നങ്ങളുടെ വിപണിയില്‍ നിന്നാണ് ലഭിച്ചത്. വിറ്റുവ രവില്‍ നിന്നും ലഭിക്കുന്ന ലാഭം കര്‍ഷകര്‍ക്ക് പ്രോത്സാ ഹന വിലയായും, ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഗ്രാന്‍ഡ് ആയും ഓഹരി വിഹിതമായും നല്‍കുന്നുണ്ട്. ഇതിനു പുറമേ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പരിപാടികള്‍ക്കുമായി നല്ലൊരു തുക മില്‍മ മാറ്റി വയ്ക്കുന്നുണ്ടൈന്നും മലബാര്‍ മേഖലാ സഹ കരണ ക്ഷീരോത്പാദക യൂ ണിയന്‍ ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.ടി. തോമസ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് ഇന്‍പുട്‌സ് മാനേജര്‍, കെ.പി. ജോര്‍ജ്, അഡ്വ. പി. രാജേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.