ആലപ്പുഴ: അമ്പത്തിയൊന്നാമത് മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം 23ന് ഉച്ചയ്ക്ക് 2ന് പമ്പയാറ്റില്‍ കുര്യത്ത് കടവിലുള്ള മാന്നാര്‍ മഹാത്മാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. കാരിച്ചാല്‍, ആനാരി, കാട്ടില്‍ തെക്കേതില്‍, ആയാപറമ്പ് പാണ്ടി, നടുഭാഗം, സെന്റ് ജോര്‍ജ്, വെള്ളംകുളങ്ങര, മഹാദേവന്, ചമ്പക്കുളം, സെന്റ് പയസ് എന്നീ പത്തു ചുണ്ടന് വള്ളങ്ങളും പുന്നത്രവെങ്ങാഴി, പട്ടേരിപുറയ്ക്കല്, മണലി, ആശാപുളിയ്ക്കകളം, അമ്പലക്കടവന്, കോട്ടപ്പുറം, ഉദയംപറമ്പന്, ചെത്തിക്കാടന്‍ എന്നീ ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും, ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്,വെപ്പ് രണ്ടാം ഗ്രേഡ്, ചുരുളന്‍ ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, തെക്കന്‍ ഓടി, ഫൈബര്‍ ചുണ്ടന് അങ്ങനെ എല്ലാത്തരം കളിവള്ളങ്ങളും പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍. ഷൈലാജ്, ജനറല്‍സെക്രട്ടറി ടി.കെ. ഷാജഹാന്, സണ്ണി പരുമല എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: