ബംഗ്ലാദേശ് പ്രധാനമന്ത്രി സുവ്ര മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു

Wednesday 19 August 2015 9:11 pm IST

ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജീത് മുഖര്‍ജിയുടെ വസതിയിലെത്തിയാണ് ഷേയ്ഖ് ഹസീനയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചത്. പ്രണബ് മുഖര്‍ജിയുടെ കുടുംബവുമായി ഷെയ്ഖ് ഹസീന വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ധാക്കയില്‍ നിന്നും ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഹസീനയെ  വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗികമായി സ്വീകരിച്ചു. ഹസീനയുടെ സഹോദരി ഷേയ്ഖ് റെഹാന, മകള്‍ സയ്മ വസീദ്, വിദേശകാര്യമന്ത്രി എ. എച്ച് മുഹ്മൂദ് അലി എന്നിവരും ഭാരത സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നുണ്ടെന്ന് ഹസീനയുടെ പ്രസ് സെക്രട്ടറി ഇഹ്‌സനുള്‍ കരീം അറിയിച്ചു. 1975ല്‍ ബംഗ്ലാദേശിലെ ഭരണ അട്ടിമറിക്ക് ശേഷം ഷേയ്ഖ് ഹസീനയ്ക്കും കുടുംബത്തിനും ആറ് വര്‍ഷത്തോളം ഭാരതം അഭയം നല്‍കിയിരുന്നു. ഇക്കാലയളവിലാണ് മുഖര്‍ജി കുടുംബവും ഷേയ്ഖ് ഹസീനയും കുടുംബ സുഹൃത്തുക്കളാകുന്നത്. പിന്നീട് അധികാരത്തിലേത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.