കോട്ടയം: തിരുനക്കര സ്വാമിയാര് മഠത്തിലെ ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് രാവണോത്ഭവം കഥകളി അരങ്ങേറുന്നു. ശ്രീശങ്കര കഥകളി അരങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കഥകളി 22ന് പകല്‍ 2ന് ആരംഭിക്കും. ഉത്തരരാമായണത്തിലെ കഥാഭാഗമാണ് രാവണോത്ഭവം കഥക്ക് അവലംബം. കല്ലേക്കുളങ്ങര രാഘവ പിഷാരടിയാണ് ആട്ടക്കഥയുടെ രചയിതാവ്. കലാമണ്ഡലം ഷിബി-ചക്രവര്‍ത്തി മാല്യവാന്‍, കലാമണ്ഡലം അനന്തു-മാലി, കലാമണ്ഡലം അരുണ്‍രാജ്-സുമാലി, കലാമണ്ഡലം അതുല്‍-നാരദന്, കലാമണ്ഡലം പ്രദീപ്-രാവണന്, കലാമണ്ഡലം അനന്തകൃഷ്ണന്-വിഭീഷണന്, കലാകേന്ദ്രം മുരളീകൃഷ്ണന് -കൈകസി, കുട്ടിരാവണനായും കുഭകര്ണ്ണനായും കലാമണ്ഡലം വിപിനും വേഷമിടുന്നു. കലാമണ്ഡലം സുധീഷും, വിശ്വാസും, സംഗീതമൊരുക്കുന്നു. സദനം ജിതിനും കലാമണ്ഡലം നിധിന് കൃഷ്ണനും (ചെണ്ട), കലാമണ്ഡലം പ്രശാന്ത്, ആര്‍എല്‍വി. സുദേവ് (മദ്ദളം) എന്നിവരാണ് മേളക്കാര്. ചിങ്ങോലി പുരുഷോത്തമന്, കലാമണ്ഡലം ശ്രീജിത്, കലാമണ്ഡലം ഷിബു എന്നിവര്‍ ചുട്ടിയും ശ്രീവല്ലഭവവിലാസം കഥകളിസംഘം ചമയവും ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: