പറവൂര്‍: പറവൂര്‍ ഭരതന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ മരണവിവരം അറിഞ്ഞപ്പോള്‍ സിനിമാതാരം സിദ്ദിഖ്, സലിംകുമാര്‍, മജീദ്, കുളപ്പിള്ളി ലീല എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഉച്ചക്ക് വാവക്കാട് എസ്എന്‍ഡിപി ഹാളിലും വൈകിട്ട് പറവൂര്‍ മുനിസിപ്പല്‍ പഴയ പാര്‍ക്കിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
സംവിധായകന് സത്യന് അന്തിക്കാട്, സിദ്ദിഖ് (സംവിധായകന്), ജോണി ആന്റണി, ബെന്നി പി. നായരമ്പലം, മുരളിമോഹന്, നന്ദു, നഗരസഭാ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്, സംസ്ഥാനസമിതി അംഗം എം.എന്‍. ബാലചന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, മുന്‍ എംപി കെ.പി. ധനപാലന്, ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് റാണി മത്തായി, സിപ്പി പള്ളിപ്പുറം എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: