ന്യൂയോര്‍ക്ക്: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെയുള്ള കേസ് യുഎസ് ഫെഡറല്‍ കോടതി വിധി പറയാന്‍ മാറ്റി. മൂന്നു പേരടങ്ങുന്ന ജഡ്ജിമാരുടെ സംഘമാണ് സോണിയക്കെതിരെയുള്ള കേസ് പരിഗണിക്കുന്നത്.
2014 ജൂണില്‍ സിഖ് മനുഷ്യാവകാശ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണ് സോണിയക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: