പാലക്കാട്: ഭാരതത്തിലും ഭാര്ഗവദേശത്തും കൂടുതല്‍ വ്യാപകമാവുന്ന ഗണേശോത്സവം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി എ. ഗോപാലകൃഷ്ണന്. ആസുരമായ കാലത്ത് സാമൂഹികമായ ഐക്യത്തിന് ശക്തിപകര്‍ന്നുകൊണ്ടാണ് ഗണേശോത്സവം വ്യാപകമായി ആഘോഷിക്കപ്പെടുന്നത്. പാലക്കാട് ജില്ലാ ഗണേശോത്സവ സമിതിയുടെ ഗണേശവിഗ്രഹ നിമജ്ജന മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭാരതീയ സമൂഹത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് ബാലഗംഗാധര തിലകന് സാര്‍വ്വജനിക ഗണേശോത്സവത്തിന് തുടക്കമിട്ടത്. കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു. ആസുര ശക്തികള്‍ സാംസ്ക്കാരിക ചിഹ്നങ്ങളെയും സാമുദായിക ഐക്യത്തേയും എതിര്‍ക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡി. സുദേവന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: