കൊച്ചി: ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതായി വി. ശിവന് കുട്ടി എംഎല്‍എ. ഭരണഘടന 211 അനുച്ഛേദം അനുസരിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയത് ഭരണഘടനാ ലംഘനം. അതിനാല്‍ മുഖ്യമന്ത്രിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്നും അന്നത്തെ പരാമര്‍ശം സഭാരേഖകളില്‍നിന്നു നീക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഈ വിഷയത്തില്‍ മന്ത്രി കെ. സി. ജോസഫ് ജഡ്ജിയെ പരിഹസിച്ച് സംസാരിച്ചതിനെതിരെ ഹൈക്കോടതി നടപടി എടുത്തില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ കെ.സി. ജോസഫിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. മന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: