യുവമോര്‍ച്ച ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിച്ചു

Wednesday 19 August 2015 11:18 pm IST

കൊച്ചി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എറണാകുളം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എബിന്‍രാജ്, സംസ്ഥാന സമിതി അംഗം ബസന്ത്കുമാര്‍, സി.ജി. രാജഗോപാല്‍, അനൂപ് ശിവന്‍, രാഹുല്‍.ടി.എസ് എന്നിവര്‍ സംസാരിച്ചു. ഓണം നാളുകളില്‍ സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നും അത്തം മുതല്‍ ചതയംവരെയുളള ദിവസങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നും, ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആയിരം രൂപ വെരിഫിക്കേഷന്‍ ഫീസ് ഈടാക്കുന്നത് പിഎസ്‌സി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറ് കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസുകള്‍ ഉപരോധിച്ചത്. മദ്യം വാങ്ങാന്‍ വന്നവര്‍ക്ക് സംഭാരവും നല്‍കി പ്രതിഷേധം അവസാനിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.