കൊല്ലം: ജില്ലയിലെ സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ 2014-15 വര്‍ഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എസ്.സിന്ധുവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എല്ലാ ജീവനക്കാര്‍ക്കും 2014-15 ലെ വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം ബോണസായും 13.75 ശതമാനം എക്സ്ഗ്രേഷ്യാ ആയും 125 രൂപ ഉത്സവബത്തയായും നല്‍കും. ഇടക്കാലാശ്വസമായി അടിസ്ഥാനശമ്പളത്തിന്റെ 17 ശതമാനം നല്‍കും. വര്‍ധനവിന് സെപ്തംബര്‍ മുതല്‍ രണ്ട് വര്‍ഷം പ്രാബല്യമുണ്ടായിരിക്കും. തിരികെ പിടിക്കുന്ന അഡ്വാന്‍സായി 5000 രൂപയും നല്‍കും. ആനുകൂല്യങ്ങള്‍ ഓഗസ്റ്റ് 22നകം വിതരണം ചെയ്യും. ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് എന്‍.മാധവന്‍പിള്ള, ആര്.മുരളീധരന്‍പിള്ള, എസ്.മുസ്തഫ മുസലിയാര്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.എം.ഇക്ബാല്‍, ആര്.രാജ്മോഹന്‍, ജി.ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: