ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

Thursday 20 August 2015 10:26 am IST

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശികളായ പ്രമോദ് (50) വിജയശ്രീ (45) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന മകന്‍ അഖില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ പീരുമേട് താലൂക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വിജയശ്രീയുടെ മാതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടം മുണ്ടിയെരുമയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞ് കാരണം റോഡ് കാണാനാവാതെ വാഹനം നിയന്ത്രണം തെറ്റി നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.