ഈജിപ്തില്‍ വന്‍ സ്ഫോടനം; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

Thursday 20 August 2015 11:18 am IST

കെയ്‌റോ: ഈജിപ്തിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈജിപ്തിലെ ഷൂബ്ര ഇല്‍-ഖൈമ നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ സുരക്ഷാ കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് ബോംബുകളാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്. ഇരുപതിലധികം കെട്ടിടങ്ങള്‍ക്കും അത്രതന്നെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരാള്‍ വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ അത് പൊട്ടിത്തറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.