പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി നല്കി നാല് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് ചേര്‍ന്നത്.
ജെഡിയു എംഎല്‍എമാരായ ഗ്യാനേന്ദ്ര സിങ് ഗ്യാനു, രാജേശ്വര് രാജ്, സുരേഷ് ചാഞ്ചല്, ദിനേഷ് കുഷ്വാഹ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് നാല് എംഎല്‍എമാരും അനുയായികളും ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: