കള്ളക്കേസ്: താക്കീതായി പ്രകടനവും സമ്മേളനവും

Thursday 20 August 2015 7:05 pm IST

കുട്ടനാട്: സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചും സമ്മേളനവും പോലീസിനെതിരെയുള്ള താക്കീതായി മാറി. കൈനകരിയില്‍ സംഘ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ നെടുമുടി പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. ചില സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. നെടുമുടി എസ്‌ഐയുടെയും അമ്പലപ്പുഴ സിഐയുടെയും നടപടിയില്‍ പ്രതിഷേധിച്ച് നെടുമുടി സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും സിപിഎം ഗുണ്ടകളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൈനകരിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് പോലീസാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്നു് ഒറ്റപ്പെട്ട സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ശ്രമിക്കുകയാണ്. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹ സത്സംഗപ്രമുഖ് കെ. ജയകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി പി.കെ. അരവിന്ദാക്ഷന്‍, മണ്ഡലം പ്രസിഡന്റ് എം. ആര്‍. സജീവ്, ആര്‍എസ്എസ് ജില്ലാ ശാരീരീക് ശിക്ഷന്‍ പ്രമുഖ് ഷിജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമരായ ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, ട്രഷറര്‍ സുരേഷ് പര്യാത്ത്, കെ.ജി. കൃഷ്ണന്‍ നായര്‍, സന്തോഷ്‌കുമാര്‍, പി.കെ. ഭാര്‍ഗ്ഗവന്‍, എ.എന്‍. ഹരിദാസ്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, ബിഎംഎസ് മേഖലാ പ്രസിഡന്റ് ബിനോയ്, കാവാലം മേഖലാ സെക്രട്ടറി മനോജ് , യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ. സുധീപ് വി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.