കിംസില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്

Thursday 20 August 2015 9:08 pm IST

കൊച്ചി: കിംസ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിന്റെ കീഴില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രസാദ് ഈശ്വറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകളില്‍ ബ്ലഡ് കൗണ്ട്, പിഎസ്എ, പാപ് സ്മിയര്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ചെസ്റ്റ് എക്‌സ്‌റേ എന്നീ പരിശോധനകള്‍ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യമായി ചെയ്ത് നല്‍കും. 22 മുതല്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. നിലവില്‍ കാന്‍സര്‍ ചികിത്‌സ തുടരുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ 8891856061, 0484-3041000.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.