ഓണം ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

Thursday 20 August 2015 9:20 pm IST

കൊച്ചി: ഓണം പ്രമാണിച്ച് ന്യൂവെന്റോ, പോളോ കാറുകള്‍ക്ക് ഫോക്‌സ്‌വാഗണ്‍ ആഗസ്റ്റ് 31 വരെ ഓഫറുകള്‍ പ്രഖ്യാപിച്ചു. പോളോയും ന്യൂ വെന്റോയും ബുക്ക് ചെയ്യുമ്പോള്‍ ഒരു സ്വര്‍ണ നാണയം ലഭിക്കും. സംസ്ഥാനത്തെ എല്ലാ ഷോറുമുകളിലും ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമുണ്ടാവും. പോളോക്ക് മൂന്നു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് സൗജന്യം. 31നകം വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തെ അധിക വാറണ്ടി ലഭിക്കുമെന്ന് കമ്പനി മാര്‍ക്കറ്റിങ് പി.ആര്‍. തലവന്‍ കമല്‍ ബസു  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.