കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Thursday 20 August 2015 9:59 pm IST

വണ്ടിപ്പെരിയാര്‍ : കാല്‍ കിലോ കഞ്ചാവുമായി കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍. നല്ലതണ്ണി കോളനി ആനച്ചാലില്‍ ബെന്നി (42)നെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരനാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ സുനിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.