ജീവനക്കാരെ ഏറ്റെടുക്കല്‍ വൈകുന്നു; ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Thursday 20 August 2015 10:43 pm IST

കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരെ പട്ടിക തയ്യാറായിട്ടും ഏറ്റെടുക്കാത്തത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സെപ്തംബര്‍ മൂന്ന് പണിമുടക്കും. കോ-ഓപ്പറേറ്റിവ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്. നാളെ സിഎംസിടിഎ ഭാരവാഹികളുമായി തിരുവന്തപുരത്ത് ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തും. സെപ്തംബര്‍ ഏഴിന് ജീവനക്കാരുടെ സംഘടനയുമായും ചര്‍ച്ച നടക്കും. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്ത കാഷ്വല്‍ ജീവനക്കാരും സ്ഥിരപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 2013 നവംബറില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടന്നതിനുശേഷം ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. ഘട്ടമായി ജീവനക്കാരെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 350 തസ്തികകള്‍ ഇതിനായി സൃഷ്ടിക്കുകയും ചെയ്തു. ജീവനക്കാരുടെ പട്ടിക മെഡിക്കല്‍ കോളേജ് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ നടപടികള്‍ ഉണ്ടായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.