പാറത്തോട്: ഗ്രാമ പഞ്ചായത്തില്‍ ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന പാറത്തോട് – പിണ്ണാക്കനാട് – വേങ്ങത്താനം റോഡില്‍ ടിപ്പറുകളടക്കുമുള്ള വലിയ വാഹനങ്ങള്‍ പായുന്നത് ജനങ്ങളുടെ ജീവനും റോഡിനു സമീപമുള്ള വീടുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായി പാറത്തോട് വികസന സമിതി ആരോപിച്ചു. 40 ടണ്ണിലധികം ഭാരം വഹിച്ച് ടിപ്പറുകള്‍ കടന്നു പോകുന്ന റോഡ് ദിനംപ്രതി തകരുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നടപടിയുണ്ടാകണമെന്ന് പാറത്തോട് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പി.എം തമ്പിക്കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ സലീം, പി.കെ ഗോപി, പി.ബി നജീബ്, വിജയകുമാര്‍, ശാന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: