ക്ഷീര കര്‍ഷക സംഗമം നാളെ

Friday 21 August 2015 11:17 am IST

ചേളന്നൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷക സംഗമം ഒറ്റത്തെങ്ങ് യു.പി സ്‌കൂളില്‍ നാളെ നടക്കും. പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഒറ്റത്തെങ്ങ് ക്ഷീര സംഘം പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശനം നടക്കും. കറവപ്പശുക്കള്‍, കിടാരികള്‍, കന്നുകുട്ടികള്‍ എന്നീവിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് 'പാലുല്‍പാദനവും കാലാവസ്ഥാ വ്യതിയാനവും', 'കറവപ്പശുക്കളിലെ വന്ധ്യതയും നിവാരണവും' എന്നീ വിഷയങ്ങളില്‍ ക്ഷീര വികസന സെമിനാറും ഡയറി ക്വിസും നടക്കും. എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.