ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Friday 21 August 2015 11:50 am IST

വാളയാര്‍: ദേശീയപാതയില്‍ പതിനാലാം കല്ലിനു സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ വേലന്താവളം ചുണ്ണാമ്പുകല്‍ തോട്ടില്‍ പഴനിമലയുടെ മകന്‍ തങ്കരാജ്(40) യാത്രക്കാരനായ വടകരപ്പതി നല്ലൂര്‍ ശങ്കരന്റെ മകന്‍ ശിവമുരുകന്‍ (44) എന്നിവര്‍ മരണമടഞ്ഞു. സംഭവസ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. കാര്‍ ഓടിച്ചിരുന്ന രാജേഷ് (32) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാര്‍ എറണാകുളത്തുപോയി മടങ്ങി വരും വഴിയാണ് അപകടം. വേലന്താവളത്തുനിന്നും കഞ്ചിക്കോടേക്കു പോകുകയായിരുന്നുട്ടഓട്ടോ. ഓട്ടോയുടെ പിന്‍ഭാഗത്താണ് കാര്‍ ഇടിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് അപകടം ഉണ്ടായത്.തങ്കരാജിന്റെ അമ്മ മനോന്‍മണി. ഭാര്യ: സമിത. മകള്‍: ശ്രീജ. ശിവമുരുകന്റെ അമ്മ സരസ്വതി. ഭാര്യ: അര്‍ക്കത്താള്‍. മക്കള്‍: ദിവ്യ ,ആനന്ദ് , അരുണ്‍ .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.