തിരുവനന്തപുരം: കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. വ്യാഴാഴ്ച രാത്രിയാണ് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ കീഴിലുള്ള നഗരവികസന വകുപ്പ് കമ്മിഷന് കത്തു കൈമാറിയത്.
പുതുതായി രുപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണുര്‍ നഗരസഭയിലും വാര്‍ഡ് പുനര്വിഭജനമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പഞ്ചായത്ത് മുനിസിപ്പാലിറ്റി രൂപവല്‍ക്കരണം റദ്ദാക്കിയ സിംഗിള്‍ബെഞ്ച് വിധി റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരസിച്ചിരുന്നു. കണ്ണൂര്‍ കോര്പറേഷന് രൂപീകരണവും മാനന്തവാടി, മുക്കം, കൊടുവള്ളി, പാനൂര്‍ മുനിസിപ്പാലിറ്റികളുടെ രൂപീകരണവുമാണ് ഈ മാസം അഞ്ചിന് ഹൈക്കോടതി ശരിവച്ചത്.
കണ്ണൂര്‍ മുനിസിപ്പാലിറ്റിക്കു പുറമേ പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പുഴാതി ഗ്രാമപഞ്ചായത്ത്, എടക്കാട് ഗ്രാമപഞ്ചായത്ത്, എളയാവൂര് ഗ്രാമപഞ്ചായത്ത്, ചേലോറ ഗ്രാമപഞ്ചായത്ത് എന്നിവ ചേര്‍ത്താണ് കണ്ണൂര്‍ കോര്പറേഷന് നിലവില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: