ഭക്തി നിറവില്‍ ഗൗരിദര്‍ശന വള എഴുന്നളളിപ്പ്

Friday 21 August 2015 9:18 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഗൗരിദര്‍ശന വള എഴുന്നളളത്ത് നടന്നു. ചക്കുളത്തമ്മയില്‍ അടിയുറച്ച ഭക്തയായ ഗൗരിയ്ക്ക് പരാശക്തിയായ ചക്കുളത്തമ്മ ദര്‍ശനം നല്‍കിയ പുണ്യ ദിവസമാണ് ഗൗരിദര്‍ശനദിനമായി കൊണ്ടാടുന്നത്. ചിങ്ങമാസത്തിലെ ആദ്യവെളളിയായ്ച ദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദര്‍ശനം കൊടുത്തത്. പുലര്‍ച്ചെ 5.30 ന് അമ്മയ്ക്ക് മഹാ അരതിയും തുടര്‍ന്ന് എണ്ണ, ചന്ദനം, കരിക്ക്, പാല്‍, നെയ്യ്, കുങ്കുമം, തേന്‍, മഞ്ഞള്‍പൊടി എന്നിവകൊണ്ടുളള അഷ്ടാഭിഷേകവും, വിശേഷാല്‍ പുജകളും, രാവിലെ 9 ന് വള അലങ്കാരത്തോടകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുകുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവത എഴുന്നെള്ളത്തും ക്ഷേത്രത്തിന്റെ നാല് നടകളിലും ദേവീ-ഗൗരി കുട്ടി എഴുന്നെളളത്തും നടന്നു. ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോള്‍ പീഠത്തില്‍ നിന്നും ലഭിച്ച ഗൗരിയുടെ വള ജീവതയില്‍ എഴുന്നളളിച്ച് പ്രദിക്ഷണം നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പുതിരി എന്നിവര്‍ നേതൃത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.