മുഹമ്മ: ചെരിപ്പ്നിര്മ്മാണകമ്പനിയില് മെഷീന് ഇറക്കി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി ഓട്ടോയിലെത്തിയ അജ്ഞാതസംഘം കടത്തികൊണ്ട്പോയി.പോലിസ്പിന്തുടര്ന്നതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ചുസംഘംകടന്നു.വളവനാട്ടുള്ള വികെസി ചെരിപ്പ് നിര്‍മ്മാണകമ്പനിയില്‍ വന്ന ലോറിയാണ് അജ്ഞാതസംഘം അപഹരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക ്ഒന്നരയോടെയായിരുന്നു സംഭവം.മഹാരാഷ്ട്രയില്‍ നിന്നുമാണ് മെഷീനുമായി ലോറികമ്പനിയില് എത്തിയത്. മെഷീന് ഇറക്കിയ ശേഷം കമ്പനിക്കുള്ളിലേക്ക് ഡ്രൈവര്‍ ഇന്നൂസ്മുല്ലാനി പോയപ്പോഴാണ് സംഘം ലോറിയുമായി കടന്നത്. ഈസമയം ക്ലീനര്‍ അതുല്അശോക്ചവാന് ലോറിയിലുണ്ടായിരുന്നു.
വാഹനത്തില്‍ കയറിയ അജ്ഞാതര്‍ ക്ലീനറെ മര്‍ദ്ദിച്ചതായും പറയുന്നു. ക്ലീനര്‍ കമ്പനി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുഹമ്മ റൗഡിമുക്കില് ലോറി ഉപേക്ഷിച്ച് സംഘംഓട്ടോയില് കയറി രക്ഷപെട്ടു.
മണ്ണഞ്ചേരി പോലിസ് അന്വേഷണംആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: