കലവൂര്‍: അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഭരണത്തിനെതിരെ ബിഎംഎസ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് ബേര്‍ലി, ജാഥാ ക്യാപ്റ്റന്‍ സാലി വേലായുധന് അനിയന് സ്വാമിച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു. വാ്റാന്കവലയില് നിന്നും ആരംഭിച്ച ജാഥ വൈകിട്ട് കാട്ടൂര്‍ ജങ്ഷനില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: