കോട്ടയം: ഹിന്ദുഎക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം വ്യാപാരമേള ആരംഭിച്ചു. തിരുനക്കര മൈതാനിയില്‍ നടക്കുന്ന വ്യാപാരമേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍ നിര്‍വ്വഹിച്ചു. എച്ച്.ഇ.എഫ്. യൂണിറ്റ് പ്രസിഡന്റ് എന്‍. വെങ്കിടകൃഷ്ണന്‍ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കൗണ്‍സിലര്‍ വി.കെ. അനില്‍കുമാര്‍, എച്ച്.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് റ്റി. രാഘവമേനോന്‍ പി.ജെ. ഹരികുമാര്‍, കെ.എസ്. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: