കൊച്ചി: തീരദേശ മാനേജ്മെന്റ് ജില്ല അതോറിറ്റി ആവശ്യപ്പെട്ട അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 31നകം ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കണമെന്ന് നിയമസഭ സമിതിയുടെ നിര്‍ദ്ദേശം.
അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭ സമിതി ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ദ്ദേശം. ടി.എന്‍.പ്രതാപന് എം.എല്‍.എ അധ്യക്ഷനായ സമിതി ജില്ലയിലെ കായലുകളിലും തീരപ്രദേശങ്ങളിലും നടത്തുന്ന അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് സമിതി ചെലവന്നൂരിലെ ഡി.എല്‍.എഫ് കെട്ടിട സമുച്ചയ പ്രദേശവും സന്ദര്‍ശിച്ചു. സമതിയംഗങ്ങളായ അന്‍വര്‍ സാദത്ത്, പി.തിലോത്തമന് തുടങ്ങിയവരും തെളിവെടുപ്പില്‍ പങ്കെടുത്തു.
തെളിവെടുപ്പില്‍ ജില്ല കലക്ടര്‍ എം.ജി.രാജമാണിക്യം, എഡിഎം പി.പദ്മകുമാര്‍, പരിസ്ഥിതി പഠന സംഘം അംഗമായ ഡോ.രാമചന്ദ്രന്, കെസിഎംസി സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൊച്ചി നഗരസഭ സെക്രട്ടറി വി.ആര്.രാജു, മരട് സെക്രട്ടറി സാജു, പൊതുസമൂഹത്തിന്റെ പ്രതിനിധികളായ ചാള്‍സ് ജോര്‍ജ്, കാര്ത്തികേയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: