കൊച്ചി: ഓണക്കാലത്ത് പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശോധന ക്യാമ്പ് ജില്ല പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് ആരംഭിച്ചു. 26വരെ ഇവിടെ പാല് സാമ്പികളുകള്‍ പരിശോധിക്കും. ഇതോടനുബന്ധിച്ചു മില്‍ക്ക് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും തുറന്നു. സെന്റര്‍ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ് ആദ്യ സാമ്പിള്‍ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം എം.വി. ലോറന്‍സ്, സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, ക്ഷീരവികസന അസി. ഡയറക്ടര്‍ പി. പി. ബിന്ദുമോന്, ഐക്കരനാട് ക്ഷീരോത്പാദക സംഘം ആപ്കോസ് പ്രസിഡന്റ് വി. എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: