പത്തനംതിട്ട :കോന്നിയില്‍ മൂന്ന് പെണ്‍കുട്ടികളുടെ ദുരൂഹമരണം നടന്ന് ഒരു മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധിച്ചും പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കോന്നി പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപവാസം നടത്തി.
ഉപവാസ സമരം റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ കേരള ഫെഡറേഷന് സംസ്ഥാന രക്ഷാധികാരി കെ. എന്‍.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് സമ്പന്നരെ മാത്രം സേവിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്താന്‍ പൊലീസ് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആതിര ആര്. നായരുടെ അച്ഛന് രാമചന്ദ്രന് നായര്‍, അമ്മ ലളിത, പിതൃസഹോദരി കല, ചിറ്റപ്പന് വി.ബി.ശ്രീനിവാസന്, രാജിയുടെ അമ്മ സുജാത,എന്നിവരും മറ്റ് ബന്ധുക്കളുമാണ് ഉപവാസമിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: