പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം മന്ത്രി അദ്ധ്യക്ഷനായി സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനുള്ള പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ അധികാരം സമിതിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലത്തിന് ശേഷമായിരിക്കും സമിതി രൂപീകരിക്കുക. പമ്പയില്‍ പുതിയതായി നിര്‍മ്മിച്ച സര്‍വീസ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരക്കേറുന്ന സമയത്ത് ആംബുലന്‍സുകള്‍ക്ക് കടന്നു പോകുന്നതിനും മറ്റ് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാണ് സര്‍വീസ് റോഡ് നിര്‍മിച്ചത്.
ത്രിവേണി പാലം മുതല്‍ ഞുണങ്ങാര്‍ വരെയുള്ള റോഡിന് 650 മീറ്റര്‍ നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: