ടോക്യോ: ലോകത്തെ ഏറ്റവും പ്രായംകൂടിയ ആളായി 112 വയസുള്ള യാസുട്രാവോ കൊയ്ഡേയെ ഗിന്നസ് ബുക്ക് പ്രഖ്യാപിച്ചു. ജപ്പാന്‍കാരനാണ് കൊയ്ഡെ. ജപ്പാന് നഗരമായ നഗോയക്കാരന് കൊയ്ഡെക്ക് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചതായി കുടുംബം അറിയിച്ചു.
1903 മാര്‍ച്ച് 13-ന് ജനിച്ച കൊയ്ഡെ യുവാവായിരിക്കെ തുന്നല്‍ ജോലിക്കാരനായിരുന്നു. സകാരി മോമോയി എന്ന ടോക്യോക്കാരനായിരുന്നു ഇതുവരെ ഏറ്റവും പ്രായംകൂടിയ ആള് മോമോയി ജൂലൈയില്‍ 112-ാം വയസ്സില്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: