കൊച്ചി: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികളും നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വില്ലേജുകള്‍ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം, പുനര്‍വിഭജന വിജ്ഞാപനം തുടങ്ങിയവ പരസ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിലും ബാധകമാണെന്ന് 12 ഓളം ഹര്‍ജികള്‍ പരിഗണിക്കവെ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പുതുതായി രൂപീകരിച്ച പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: