നമോ സംഗമം നടത്തി

Saturday 22 August 2015 10:14 am IST

പന്തീരാങ്കാവ്: നവ വോട്ടര്‍മാരുടെയും, പുതുതായി ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെയും സമ്മേളനം പന്തീരാങ്കാവില്‍ നടന്നു. പരിപാടി ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി അമിത്ഷായെ കണ്ടതു മുതല്‍ പിണറായിയുടെയും കോടിയേരിയുടേയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി പി സുരേഷ്, ഏരിയാ കണ്‍വീനര്‍ വി. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. അദീത് ഇ.കെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിന്‍സി പി.ടി. സ്വാഗതവും അതുല്‍ പി. നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.