കളക്‌ട്രേറ്റില്‍ മിസ്റ്റര്‍ ക്ലീന്‍ പദ്ധതി തുടങ്ങി

Saturday 22 August 2015 10:27 am IST

കോഴിക്കോട്:സിവില്‍ സ്‌റ്റേഷനും പരിസരവും സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്ന മിസ്റ്റര്‍ ക്ലീന്‍ പദ്ധതി കലക്ടറേറ്റില്‍ തുടങ്ങി.ഇതിന്റെ ഭാഗമായി നാല് മലിനീകരണ ശുചിത്വ ബയോ ബിന്നുകള്‍ കലക്ടറേറ്റില്‍ സ്ഥാപിച്ചു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ ഷെഡ്ഡും ഒരുക്കിയിട്ടുണ്ട്. പദ്ധതിപ്രകാരം സിവില്‍ സ്‌റ്റേഷനിലെ ഓരോ ഫ്‌ളോറിലും പച്ചയും ചുവപ്പും നിറമുളള രണ്ട് ബക്കറ്റുകള്‍ സ്ഥാപിക്കും. ഭക്ഷണാവശിഷ്ടങ്ങള്‍ പച്ച ബക്കറ്റിലും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ ചുവപ്പ് ബക്കറ്റിലും നിക്ഷേപിക്കും. തുടര്‍ന്ന് ശുചീകരണത്തൊഴിലാളികള്‍ ഇവ ബയോ ബിന്നുകളിലെത്തിക്കും. ഇവിടെ വച്ച് ജൈവഅജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം റീസൈക്ലിങ്ങിനയയ്ക്കും. ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വളമാക്കി മാറ്റി കലക്ടറേറ് പരിസരത്ത് പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിര്‍മിക്കും.മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വ്യക്തിയുടെ ഫോട്ടോയെടുത്ത് സിവില്‍ സ്‌റ്റേഷന് മുന്നിലെ ബോര്‍ഡില്‍ പതിപ്പിക്കും. . എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, പദ്ധതിയുടെ നോഡല്‍ ഓഫീസറും വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറുമായ കെ. ഹിമ, ഡെപ്യൂട്ടി കലക്ടര്‍ ട്രെയ്‌നി ഷാമിന്‍ സെബാസ്റ്റ്യന്‍, അസി. കലക്ടര്‍ ട്രയ്‌നി രോഹിത് മിന എന്നിവര്‍ സംബന്ധിച്ചു . കോഴിക്കോട്:സിവില്‍ സ്‌റ്റേഷനും പരിസരവും സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്ന മിസ്റ്റര്‍ ക്ലീന്‍ പദ്ധതി കലക്ടറേറ്റില്‍ തുടങ്ങി.ഇതിന്റെ ഭാഗമായി നാല് മലിനീകരണ ശുചിത്വ ബയോ ബിന്നുകള്‍ കലക്ടറേറ്റില്‍ സ്ഥാപിച്ചു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ ഷെഡ്ഡും ഒരുക്കിയിട്ടുണ്ട്. പദ്ധതിപ്രകാരം സിവില്‍ സ്‌റ്റേഷനിലെ ഓരോ ഫ്‌ളോറിലും പച്ചയും ചുവപ്പും നിറമുളള രണ്ട് ബക്കറ്റുകള്‍ സ്ഥാപിക്കും. ഭക്ഷണാവശിഷ്ടങ്ങള്‍ പച്ച ബക്കറ്റിലും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ ചുവപ്പ് ബക്കറ്റിലും നിക്ഷേപിക്കും. തുടര്‍ന്ന് ശുചീകരണത്തൊഴിലാളികള്‍ ഇവ ബയോ ബിന്നുകളിലെത്തിക്കും. ഇവിടെ വച്ച് ജൈവഅജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം റീസൈക്ലിങ്ങിനയയ്ക്കും. ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വളമാക്കി മാറ്റി കലക്ടറേറ് പരിസരത്ത് പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിര്‍മിക്കും.മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വ്യക്തിയുടെ ഫോട്ടോയെടുത്ത് സിവില്‍ സ്‌റ്റേഷന് മുന്നിലെ ബോര്‍ഡില്‍ പതിപ്പിക്കും. . എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, പദ്ധതിയുടെ നോഡല്‍ ഓഫീസറും വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറുമായ കെ. ഹിമ, ഡെപ്യൂട്ടി കലക്ടര്‍ ട്രെയ്‌നി ഷാമിന്‍ സെബാസ്റ്റ്യന്‍, അസി. കലക്ടര്‍ ട്രയ്‌നി രോഹിത് മിന എന്നിവര്‍ സംബന്ധിച്ചു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.