തൃശൂര്‍: പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ അപ്ലൈഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി പട്ടാമ്പി കരിമ്പ തടത്തിപ്പറമ്പില്‍ ഹംസയുടെ മകന് ഷാഹിര്‍ (20) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കോളേജില്‍ കെ എസ് യു-എസ് എഫ് ഐ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് വൈകീട്ട് കുട്ടികളുടെ താമസസ്ഥലത്ത് തെരച്ചിലിനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. രാത്രി എട്ട് മണിയോടെ ഷെഹിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ കുന്ദംകുളത്ത് ഇന്ന് രണ്ട് മണി വരെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: