കൊടിയത്തൂര്‍ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Saturday 26 November 2011 3:25 pm IST

കോഴിക്കോട്: സദാചാര പോലീസ് ചമഞ്ഞ് കോഴിക്കോട്ട് കൊടിയത്തൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി‍. അയൂബ്, ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. അനാശാസ്യം ആരോപിച്ച് ചുള്ളിക്കാപറമ്പ് കൊടുപുറത്ത് ഷഹീദ് ബാവയെ(26) ഇരുപതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്. കൊടിയത്തൂര്‍ വില്ലെജ് ഓഫിസിനു സമീപം വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഷഹീദിനെ മുക്കം പോലീസും ബന്ധുക്കളും ചേര്‍ന്ന് ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളെജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.