ആഗ്ര: താജ്മഹലിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന തൂക്കുവിളക്ക് തകര്‍ന്നു വീണു. 60 കിലോ ഭാരമുള്ള ചെമ്പ് നിര്‍മ്മിതമായ വിളക്ക് ബുധനാഴ്ചയാണ് നിലംപൊത്തിയത്. ആറടി പൊക്കവും നാലടി വീതിയുമുള്ള വിളക്ക് ബ്രിട്ടീഷ് ഭരണകാലത്ത് കഴ്സണ് പ്രഭു സമ്മാനമായി നല്‍കിയതാണ്.താജ്മഹലിന്റെ പ്രധാന കവാടത്തില്‍ 1905ലാണ് ഇത് സ്ഥാപിച്ചത്.
സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. കാലപ്പഴക്കമാകാം വിളക്ക് നിലംപൊത്തിയതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിളക്ക് തകര്‍ന്ന് വീഴുമ്പോള്‍ സന്ദര്‍ശകര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിളക്കിന്റെ ഇപ്പോഴത്ത അവസ്ഥ പരിഗണിച്ചും കേടുപാടുകള്‍ തീര്‍ത്തും മാത്രമെ വീണ്ടും സ്ഥാപിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ആര്‍ക്കിയോളജിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: