കൊച്ചി: 13-ാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ സായി തിരുവനന്തപുരം മുന്നില്‍. എട്ടു വീതം സ്വര്‍ണവും വെള്ളിയും നാലു വെങ്കലവുമടക്കം 132 പോയിന്റുമായാണ് സായി ഒന്നാം സ്ഥാനത്ത് എത്തിയത്. നാലു സ്വര്‍ണമടക്കം 64 പോയിന്റുകളുമായി പാലക്കാട് പറളി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ബേസില്‍ 53 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
മീറ്റിന്റെ ആദ്യദിനം റെക്കോര്‍ഡുകളുടെ പെരുമഴക്കാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 12 റെക്കോര്‍ഡുകളാണ് ആദ്യദിനത്തില്‍ പിറന്നത്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ്ന മറിയം മാത്യു 2000 മീറ്റര്‍ ഓട്ടത്തില്‍ ഇടുക്കി കാര്‍മല്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ സാന്ദ്ര എസ്. നായര്‍, അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 1500 മീറ്ററില്‍ എറണാകുളം മേഴ്സികുട്ടന് അക്കാദമിയിലെ ഒലിവിയ അന്ന മരിയ തോമസ്, 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ കെ.കെ. വിദ്യ, ഹൈജംമ്പില്‍ കോട്ടയം പാലാ അല്‍ഫോണ്‍സ കോളജിലെ ലിബിയ ഷാജി, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ ജോജോ എല്‍ദോ, 2000 മീറ്റര്‍
ഓട്ടത്തില്‍ പാലക്കാട് പറളി സ്കൂളിലെ പി. ശ്രീരാഗ്, അണ്ടര്‍ 18 യൂത്ത് ആണ്‍കുട്ടികളുടെ ലോംങ്ജമ്പില്‍ പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബിലെ എം. ശ്രീശങ്കര്‍, ജാവലിന്‍ത്രോയില്‍ എറണാകുളം മാതിരപ്പള്ളി സ്കൂള്‍ അത്ലറ്റിക് ട്രസ്റ്റിലെ രാഹുല്‍ സിബി, അണ്ടര്‍ 20 ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ എം. ജോസഫ് ജോ, തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അമല്‍ തോമസ്, 10000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ പി.എം സഞ്ജയ്, കോട്ടയം ചങ്ങനാശ്ശേരി എസ്ബി കോളജിലെ റിന്‍സ് സെബാസ്റ്റ്യന്‍, ജാവലിന്‍ ത്രോയില്‍ തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിക്കു ജോസഫ് എന്നിവര്‍ റെക്കോര്‍ഡ് കുറിച്ചു.
ഇന്നലെ രാവിലെ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് മീറ്റ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ ഇന്ന് 38 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. മീറ്റ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: