ശ്രീനാരായണഗുരു 1914 ല്‍ കുട്ടികള്‍ക്ക് ഈശ്വരാരാധനക്കായി രചിച്ച ദൈവദശകം ലോകജനത ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. അതിന്റെ സ്വീകാര്യത ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. അതിന്റെ ഭാഗമായി ചിങ്ങമാസത്തെ ചതയദിനത്തില്‍ (ആഗസ്റ്റ് 30 ന്) രാവിലെ എട്ടുമണിക്ക് ലോകത്തുള്ള എല്ലാ ശ്രീനാരായണവിശ്വാസികളും ആരാധകരും അവരുടെ വീടുകളിലും പ്രസ്ഥാനങ്ങളിലും കേന്ദ്രീകരിച്ച് പീതപതാക ഉയര്‍ത്തിയശേഷം നിലവിളക്ക് തെളിയിച്ചുകൊണ്ട് പത്തുമിനിറ്റുനേരം ദൈവദശക ആലാപനം നടത്തേണ്ടതാണ്.
ലോകസമൂഹം കൂട്ടായി നടത്തുന്ന ഈ പരിപാടിമൂലം പ്രാര്ത്ഥനാമൂല്യങ്ങള് ജനഹൃദയങ്ങളില്‍ എത്തിക്കാനും ഇതുവഴി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും കഴിയും. ഇതിന്റെ നടത്തിപ്പിനാവശ്യമായ നടപടികള്‍ക്കായി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രകമ്മറ്റികള് ഉണര്ന്നുപ്രവര്ത്തിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: