സിപിഎമ്മിലെ ടിന്റുമോന്മാര്‍

Saturday 22 August 2015 9:16 pm IST

ടിന്റുമോന്‍മാരുടെ ഒരു കൂട്ടമായി കേരളത്തിലെ സിപിഎം മാറിപോയില്ലെ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബുദ്ധിയില്ലാത്തവര്‍. ഈ നൂറ്റാണ്ടിലും ഇത്തരം മനുഷ്യര്‍ നമുക്കുചുറ്റുമുണ്ടെന്നോര്‍ക്കുബോഴാണ് നാം മൂക്കത്തു വിരല്‍ വെച്ചുപോകുന്നത്. അടുത്തിടെ സിപിഎമ്മിന്റെ ചില നേതാക്കന്മാര്‍ എസ്എന്‍ഡിപിയേയും അതിന്റെ നേതാവായ വെള്ളാപ്പള്ളിയേയുംപറ്റി നടത്തിയ ചില പരാമശങ്ങള്‍ നോക്കുക. കേരളത്തിലെ ഒരു പ്രബല സമുദായമായ എസ്എന്‍ഡിപി ഇന്ത്യഭരിക്കുന്ന ഒരു വലിയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയോട് കാട്ടിയ ആഭിമുഖ്യമായിരുന്നു സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്. കേരളത്തിലെ പിന്നോക്കക്കാരെല്ലാം സിപിഎമ്മിനു വിധേയമായി ജീവിച്ചുകൊള്ളാമെന്ന് ആരെങ്കിലും ആര്‍ക്കെങ്കിലും ഉറപ്പുകൊടുത്തിണ്ടോ? ഈ കഴിഞ്ഞിടവരെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ഈഴവ സമുദായങ്ങള്‍ക്ക് സിപിഎം നല്‍കിയത് എന്തായിരുന്നു എന്നാലോചിച്ചു നോക്കൂ. ദളിതരടക്കമുള്ള മറ്റു പിന്നോക്ക സമൂദായങ്ങള്‍ക്ക് ഈ രാഷ്ട്രീയ പാര്‍ട്ടി നല്‍കിയതെന്ത്? അതുകൊണ്ടാണ് സിപിഎംന്റെ ആധാരശിലയായിരുന്ന അടിസ്ഥാന വര്‍ഗങ്ങള്‍ ഈ പാര്‍ട്ടിയില്‍നിന്നു അകന്നുപോയതും അവര്‍ ബിജെപിയുടെ സാദ്ധ്യതകള്‍ തേടുന്നതും. അതിന് സിപിഎം കണ്ണുരിട്ടിയിട്ട് എന്തുകാര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.