പയ്യന്നൂര്‍: മാതമംഗലം രാഗലയം കലാക്ഷേത്രം ഏര്‍പ്പെടുത്തിയ രാഗലയം വാദ്യകലാപുരസ്കാരം ചെണ്ടമേള പരിശീലകനും വാദ്യകലാ കാരനുമായ പയ്യന്നൂര്‍ സുധിക്ക് ലഭിച്ചു. കാല് നൂറ്റാണ്ടിലേറെയായി വാദ്യ കലാരംഗത്ത് ചെയ്തുവരുന്ന പരിപോഷണ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം.
11001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കലാപ്രവര്‍ത്തനത്തിനിടയില്‍ 3000ലധികം പേരെ തായമ്പക പരിശീലിപ്പിച്ച സുധി പയ്യന്നൂര്‍ രണ്ടുപതിറ്റാണ്ടിലേറെയായി തൃശ്ശൂര്‍ പൂരം, നെന്മാറ വല്ലാങ്കി വേല, ഗുരുവായൂര്‍ ഉത്സവം തുടങ്ങിയ നിരവധി ഉത്സവങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി പ്രതീഭാപാട്ടീലിനൊപ്പം ഫ്രാന്‍സിലെ ഗണ്ട ഫെസ്റ്റിവലില്‍ പങ്കെടുത്ത് വാദ്യ സംഘത്തിന് നേതൃത്വം വഹിച്ച സുധി, റഷ്യ, ജര്‍മ്മനി, ബ്രിട്ടന്, ഖത്തല്‍, ദുബൈ തുടങ്ങിയ രാജ്യങ്ങളില്‍ മേള വിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഇന്ന് 10മണിക്ക് മീന്‍കുളം ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അവാര്‍ഡ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: