ജമ്മു: ജമ്മുകാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്. വടക്കന്‍ കശ്മീരില കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഈ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ 21 ആര്‍ആര്‍, 6 ആര്‍ആര്‍, എസ്ഒജി എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. ശക്തമായ വെടിവയ്പ്പാണ് തുടര്‍ന്നുണ്ടായതെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: